പയ്യന്നൂർ: കേസിൽ സാക്ഷി പറഞ്ഞതിന് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
പോലീസ് കേസിൽ സാക്ഷി പറഞ്ഞതിൻ്റെ വിരോധത്താൽ കുഞ്ഞിമംഗലം സ്വദേശിയായ രത്നാകരനെ കമ്പിപ്പാര കൊണ്ടും കത്തി കൊണ്ടും ആക്രമിച്ച സംഭവത്തിൽ വി. ഷാനി എന്നയാളെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ രത്നാകരൻ ആശുപത്രിയിൽ ചികിത്സയിലാണ്.