പട്ടാമ്പി: പുലാമന്തോൾ തൂതപുഴയിൽ കുളിക്കുന്നതിനിടെ ചുഴിയിൽപെട്ട് കൊപ്പം പോലീസ് എസ് ഐക്ക് ദാരുണാന്ത്യം
പുഴയിൽകുളിക്കുന്നതിടെ ചുഴിയിൽപെട്ട് കൊപ്പം പോലീസ് എസ് ഐക്ക് ദാരുണാന്ത്യം. ഞായറാഴ്ച പകലാണ് സംഭവം. കൊപ്പം പോലീസ് എസ് ഐ തൃശൂർ മാള സ്വദേശി സുബീഷ്മോനാണ് മരിച്ചത്. കുടുംബത്തോടൊപ്പം പുഴ കാണാൻ പോയതായിരുന്നു. കുളിക്കുന്നതിനിടെ എസ് ഐ ചുഴിയിൽപെടുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക് മാറ്റി.