വർക്കല: കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലത്ത് ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഭാഗത്ത് കാറിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി ആഷിക്ക് മരിച്ചു. കഴിഞ്ഞ രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. കാറിനുള്ളിൽ ചാർക്കോൾ പോലുള്ള വസ്തു കത്തിച്ച നിലയിലായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ.