തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കം; ആദ്യ യാത്രയിൽ ഒരു ടൺ മൊബൈൽ ഫോണുകൾ
കെഎസ്ആർടിസിയുടെ പുതിയ കാർഗോ സർവീസ് ആരംഭിച്ചു. ഡൽഹിയിൽ നിന്നെത്തിയ ഒരു ടൺ മൊബൈൽ ഫോണുകൾ ആലുവയിലേക്ക് കയറ്റി അയച്ചുകൊണ്ട് ഗതാഗത മന്ത്രി സി.പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ അഞ്ച് ട്രക്കുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്.