പയ്യന്നൂർ: രാമന്തളിയിൽ പി കെ സി ചിണ്ട പൊതുവാളിന്റെ ചരമവാർഷികം ആചരിച്ചു
രാമന്തളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പി കെ സി ചിണ്ട പൊതുവാളിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടന്നു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ ബ്രിജേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.