എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ പന്തളത്ത് അപകടത്തിൽപ്പെട്ടു.
കയ്യിൽ നിസ്സാര പരുക്കേറ്റ അദ്ദേഹത്തെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കുരമ്പാല അമൃത സ്കൂൾ ജംക്ഷനു സമീപം അദ്ദേഹത്തിന്റെ കാർ ഒരു പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക്കിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ആശുപ്രതിയിലെ പരിശോധനകൾക്കു ശേഷം അദ്ദേഹം യാത്ര തുടർന്നു