ഒറ്റപ്പാലം: ഒറ്റപ്പാലത്ത് ഹിറ്റാച്ചി മറിഞ്ഞു; ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
ഒറ്റപ്പാലം ലക്കിടി മുളഞ്ഞൂരിൽ ഹിറ്റാച്ചി ലോറിയിൽ കയറ്റുന്നതിനിടെ മറിഞ്ഞു. അപകടത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഓപ്പറേറ്റർ മരിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.