തിരുവനന്തപുരം: തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം മൺവിളയിൽ വീടിന് തീപിടിച്ച് മൺവിള സ്വദേശിയായ സുജിത്ത് മരണപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് സംഭവം. തീപിടുത്തത്തിൽ വീട് പൂർണമായി കത്തിനശിച്ചു. ശുചിമുറിയിൽ വെച്ച് പൊള്ളലേറ്റ സുജിത്തിനെ ഫയർഫോഴ്സ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നു.