
സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന : പ്രതി പിടിയിൽ
നിരോധിത പുകയില ഉൽപ്പന്നമായ 1600 പാക്കറ്റ് HANS സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി കൈവശം സൂക്ഷിച്ചതിന് അരൂക്കുറ്റി പഞ്ചായത്ത് വാർഡ് 12 ൽ നദുവത്ത് നഗർ PO യിൽ തെക്കേ ഇടപ്പറമ്പ് വീട്ടിൽ അഹമ്മദ് ഹാഷിം Age 51 എന്നയാളെ 06-11-2026 തീയതി വൈകിട്ട് 6 മണിയ്ക്ക് വടുതല കുണ്ടേക്കടവ് ഭാഗത്ത് വച്ച് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തു . കേരളാ സർക്കാരിന്റെ തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി നടത്തിയ പട്രോളിംഗിനിടയിൽ വടുതല കുണ്ടേക്കടവ് ഭാഗത്തു പ്രതി KL 32/ K-7176 നമ്പർ സ്കൂട്ടറിന്റെ സീറ്റിന് അടിയിൽ സൂക്ഷിച്ച് വച്ച് സ്കൂൾ കുട്ടികൾക്ക് വിൽപ്പന നടത്തുന്നതായി കാണപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ , ഇയാളുടെ വീടിന്റെ കോമ്പൗണ്ടിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൌസ് ഓഫീസർ ലിജിമോൾ PT യുടെ നേതൃത്വത്തിൽ, അസിസ്റ്റന്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ശിവദാസ പണിക്കർ , സീനിയർ സിവിൽ പോലീസ് ഓഫീസർ മണിലാൽ സിവിൽ പോലീസ് ഓഫീസർമാരായ ബിജീഷ് , കലേഷ് , ജോമോൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ് ചെയ്തത്, ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.