മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
വീയപുരം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കാർത്തിപ്പള്ളി താലൂക്കിൽ കൃഷ്ണപുരം മുറിയിൽ കപ്പിൽമേക്ക് ഷഫീക് മൻസിലിൽ അബ്ദുൽ ഷുക്കൂർ മകൻ 24 വയസുള്ള മുഹമ്മദ് ഷമീമിനെയാണ് വീയപുരം ISHO യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് . വീയപുരം നിബ്രാസുല്‍ ഇസ്ലാം സംഘം ജുമാത്തു പളളിയിലെ സാധന സാമഗ്രികൾ സൂക്ഷിക്കുന്ന സ്റ്റോറില്‍ നിന്നും സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ഇന്‍ഡാലിയത്തിന്റെ 2 ബിരിയാണി ചെമ്പും 2 ഓട്ടുരുളിയും മോഷണം ചെയ്ത് എടുത്ത് കേസിലെ പ്രതിയാണ് ഇയാൾ. മുൻകാലങ്ങളിലും പള്ളികളിൽ കയറി മോഷണം നടത്തിയിട്ടുള്ള പ്രതിയെ വീയപുരം പോലീസ് സ്റ്റേഷൻ എസ്സ്.എച്ച്.ഒ അനൂപ് ജോസിന്റെ നേതൃത്ത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ അജിത്ത്, ശ്രീകുമാർ , സിവിൽ പോലീസ് ഓഫീസർമാരായ മനോജ് , ശ്രീകുമാർ , വിനീഷ് ,സജാദ് ,കിഷോർ ,അബ്ദുൽ വാഹിദ് , ഹോം ഗാർഡ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത് പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.