കണയന്നൂർ: ജോലി വാഗ്ദാനം ചെയ്ത് 25.5 പവൻ തട്ടിയെടുത്തു; മൂത്തകുന്നം സ്വദേശിനി അറസ്റ്റിൽ
ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് 25.5 പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിൽ മൂത്തകുന്നം സ്വദേശിനി ധന്യയെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പറവൂർ, വടക്കേക്കര, ചെങ്ങമനാട് സ്റ്റേഷനുകളിലായി അഞ്ച് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.