തിരുവനന്തപുരം: കൗൺസിലർ ആർ ശ്രീലേഖ രാജിവെച്ചെന്ന വാർത്തകൾ തള്ളി ബിജെപി
ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു എന്ന വാർത്തകൾ ബിജെപി നിഷേധിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായതിനാൽ ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതിലുള്ള ആശങ്കയാണ് അവർ പങ്കുവെച്ചതെന്ന് ബിജെപി ജനറൽ സെക്രട്ടറി എസ് സുരേഷ് വ്യക്തമാക്കി.