കൊല്ലം: തിരഞ്ഞെടുപ്പ് ക്വിസ്, ഉപന്യാസ മത്സര വിജയികളെ അനുമോദിച്ചു; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
Kollam, Kollam | Nov 23, 2026 തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിലെ വിജയികളെ ജില്ലാ കലക്ടർ ആനി ജൂല തോമസ് അനുമോദിച്ചു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ വെച്ചാണ് ജില്ലാതല മത്സരങ്ങൾ നടന്നത്.