അമ്പലപ്പുഴ: ഇരവുകാട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം നടത്തി
ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം കുതിരപന്തി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരവുകാട് എസ്.ബി.ടി. റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. ബി.ജെ.പി. കുതിരപന്തി ഏരിയ പ്രസിഡന്റ് സി.സഞ്ജീവ് അദ്ധ്യക്ഷത വഹിച്ച പരിപാടി ബി.ജെ.പി. മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് ശ്രീ.ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു.