റാന്നി: റാന്നി മേനാംതോട്ടം ആശുപത്രിയിൽ മോഷണം: ഒരാൾ അറസ്റ്റിൽ
റാന്നി മേനാംതോട്ടം ആശുപത്രിയിൽ മോഷണം നടത്തിയ കോട്ടയം മാടപ്പള്ളി സ്വദേശി സിബി പി രാഘവനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയുടെ പൂട്ടുപൊളിച്ച് 25 ടാപ്പുകളും 10 വാൽവുകളും മോഷ്ടിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു.