ഒറ്റപ്പാലം: മാല മോഷണക്കേസിൽ അറസ്റ്റ് ചെയ്ത യുവതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഒറ്റപ്പാലത്ത് സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ അറസ്റ്റിലായ തമിഴ് യുവതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ചെർപ്പുളശ്ശേരി - ഒറ്റപ്പാലം റൂട്ടിൽ ഓടുന്ന ബസിൽ രാവിലെ പനമണ്ണയിൽ നിന്നു കയറിയ അമ്പലവട്ടം സ്വദേശിനിയായ വീട്ടമ്മയുടെ ഒന്നര പവൻ തൂക്കം വരുന്ന മലയാണു യുവതി കൈക്കലാക്കിയത്.