ഗോഡൗൺ എന്ന പേരിൽ ബിൽഡിംഗ് പണികഴിപ്പിച്ചത് പിന്നീട് ഫർണിച്ചർ നിർമ്മാണ ഫാക്ടറിയായി മാറ്റുന്നതിനെതിരെ ആയിരുന്നു തിങ്കളാഴ്ച പൗരസമിതി പ്രതിഷേധം. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ നടന്ന പ്രതിഷേധ പന്തം കൊളുത്തി പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു. പ്രദേശത്തെ 80 ഓളം കുടുംബങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.