പയ്യന്നൂർ: ദേശീയ പാതയോരങ്ങളിൽ അനധികൃത ബോർഡുകൾക്കെതിരെ നടപടി; പിഴ ഈടാക്കിയത് ലക്ഷങ്ങൾ
ദേശീയ പാതയോരങ്ങളിൽ നിന്ന് അനധികൃത ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനം. സെപ്റ്റംബർ മാസത്തിൽ മാത്രം 189 അനധികൃത ബോർഡുകൾ നീക്കം ചെയ്തു. പിഴയിനത്തിൽ 4,45,000 രൂപ ഈടാക്കിയതായി അധികൃതർ അറിയിച്ചു.