കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് വീട്ടിനകത്ത് തീപിടുത്തം; രേഖകളും പണവും കത്തിനശിച്ചു
കോഴിക്കോട് നേതാജി റോഡിലെ വീട്ടിൽ ഇന്ന് ഉച്ചയോടെ തീപിടുത്തമുണ്ടായി. അടുക്കള ഭാഗത്തെ മുറിയിൽ ഉണ്ടായ തീപിടുത്തത്തിൽ രേഖകളും പണവും ഫർണിച്ചറുകളും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.