നിലമ്പൂർ: കാരക്കോട് കോരന്‍കുന്നിൽ കളിക്കുന്നതിനിടെ കാലില്‍ കമ്പി തുളഞ്ഞ് കയറിയ 12കാരന് രക്ഷകരായി അഗ്നിരക്ഷാ സേന
പൂക്കോട്ടുപാടം തണ്ടുപാറ മുഹമ്മദാലിയുടെ മകന്‍ റാസവിന്‍ മുഹമ്മദിന്റെ കാലിലാണ് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പൊളിച്ചിട്ട ബില്‍ഡിംഗ് സ്ലാബിലെ കമ്പി ചെരുപ്പ് തുളകയറിയത്. മാതാവിന്റെ സഹോദരിയുടെ കോരന്‍കുന്നിലെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു റാസ്‌വിന്‍. വിവരമറിഞ്ഞ നിലമ്പൂര്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി സാഹസികമായി കുട്ടിയുടെ കാലില്‍ തുളച്ച് കയറിയ കമ്പി മുറിച്ചെടുത്തു. തുടര്‍ന്ന് കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.