നിലമ്പൂർ: മുൻ കെ.പി.സി.സി അംഗം കെ.പി.എസ് തങ്ങൾ തിരികെ കോൺഗ്രസിലേക്ക്, അനിൽകുമാർ എം.എൽ.എ വണ്ടൂർ MLA ഓഫീസിൽ ചർച്ച നടത്തി
വി.എസ്. ജോയിയുടെ വാര്‍ഡുകള്‍ തോറുമുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും പ്രതിഷേധിച്ചുമാണ് രാജിയെന്നും, ഇതുമായി ബന്ധപ്പെട്ട് നേതൃത്വത്തിന് പലതവണ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ലന്നും കഴിഞ്ഞ മാസം 16 ന് കെ പി എസ് തങ്ങൾ മലപ്പുറത്ത് വാർത്താസമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. എ പി അനിൽകുമാർ എം എൽ എ, ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, KPS തങ്ങൾ എന്നിവർ വണ്ടൂരിൽ വെച്ച് നടത്തിയ ചർച്ചക്ക് ശേഷമാണ് രാജി പിൻവലിച്ച കാര്യം വിഎസ് ജോയ് വ്യക്തമാക്കിയത്.