നിലമ്പൂർ: നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറിയ ബാലിക കുഴഞ്ഞു വീണു,കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ
ബസിൽ കുഴഞ്ഞു വീണ ബാലികയെ അതിവേഗത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച് സഹോദരങ്ങളായബസ് ജീവനക്കാർ. കാളികാവ് - നിലമ്പൂർ റൂട്ടിൽ ഓടുന്ന വിഷ്ണു എന്ന സ്വകാര്യ ബസിലെ ജീവനക്കാരും സഹോദരങ്ങളുമായ ഡ്രൈവർ അനീഷ്. കണ്ടക്ടർഅജീഷ്. എന്നിവരാണ് ബസ് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച് ബാലികയുടെ ജീവൻ രക്ഷിച്ചത്.ബസ് ഉടമയായ വിനീതും ഈ സമയത്ത് ബസിൽ ഉണ്ടായിരുന്നു.