നിലമ്പൂർ: വഴിക്കടവ് പുഞ്ചക്കൊല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്
കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലിയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പുഞ്ചക്കൊല്ലി നഗറിലെ നെടുമുടിയൻ എന്ന ചടയനാണ് പരിക്ക് പറ്റിയത്. ഇയാളെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.വൈകുന്നേരം മൂന്ന് മണിയോടെ പുഞ്ചക്കല്ലി നഗറിൽ നിന്ന് അര കിലോമീറ്റർ ദൂരെയാണ് സംഭവം.പുഞ്ചക്കൊല്ലി നഗറിലേക്ക് ചോലയിൽ നിന്ന് വെളളമെത്തിക്കുന്ന പൈപ്പ് നന്നാക്കാൻ പോയതായിരുന്നു ചടയനും സംഘവും.