നിലമ്പൂർ: സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ വണ്ടൂരിൽ മെയ്ദിന റാലി നടത്തി
സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വണ്ടൂർ ടൗണിൽ നടന്ന പരിപാടിയിൽ എ ഐ ടി യു സി ഏരിയ സെക്രട്ടറി പി മുരളി അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയ പ്രസിഡന്റ് കെ ടി മുഹമ്മദലി, ഏരിയ സെക്രട്ടറി വി അർജുനൻ, ജില്ലാ കമ്മിറ്റിയംഗം ടി ജെ ബഷീർ, കെ എസ് ടി എ ജില്ലാ ജോ. സെക്രട്ടറി ഷൈജി ടി മാത്യു, എൻ ജി ഓ യൂണിയൻ ഭാരവാഹി എം എ ശ്രീനാഥ് എന്നിവർ പ്രസംഗിച്ചു.