കുന്നത്തുനാട്: വെങ്ങോലയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്
പെരുമ്പാവൂർ വെങ്ങോലയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി അപകടം. കട വരാന്തയിൽ നിന്ന അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് 7 മണി ഓടെ ആയിരുന്നു സംഭവം. മറ്റാർക്കും വലിയ പരിക്കുകൾ ഇല്ല. ആംബുലൻസ് ഒരു കാറിൽ ഇടിച്ച ശേഷം നിയന്ത്രണംവിട്ട് വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റയാളെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.