തിരുവനന്തപുരം: ബിജെപി കൗൺസിലർ ആർ. സുഗതനെതിരായ കാപ്പ നടപടി ഹൈക്കോടതി റദ്ദാക്കി
വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയ കാപ്പ നടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഭാര്യ അശ്വതി സമർപ്പിച്ച ഹർജിയെത്തുടർന്നാണ് കോടതി നടപടി. രാഷ്ട്രീയപ്രേരിതമെന്ന് ഹർജിക്കാരി ആരോപിച്ച കേസിൽ, സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വഴിയൊരുങ്ങുകയാണ്.