തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട് കൗൺസിലർ; ശബ്ദരേഖ പുറത്തുവന്നതോടെ തൃക്കണ്ണാപുരത്ത് വിവാദം
ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ തിരുവനന്തപുരം കോർപ്പറേഷൻ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ എസ്. ലീനെതിരെ വിവാദം. കൗൺസിലർ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. ആരോപണം വ്യാജമാണെന്നും ഇതിനു പിന്നിൽ ബി.ജെ.പി. ആണെന്നും കൗൺസിലർ പ്രതികരിച്ചു.