കൊല്ലം: ചാത്തന്നൂരില്‍ മറിഞ്ഞ കാറിന്റെ അടിയില്‍പ്പെട്ട് യാത്രികന്‍ മരിച്ചു
Kollam, Kollam | Sep 4, 2025 ഉത്രാടദിനത്തില്‍ വീണ്ടും അപകടം. യുവാവിന് ജീവന്‍ നഷ്ടമായി. ചാത്തന്നൂര്‍ ഏറം ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം ജെ.എസ്. ഭവനില്‍ 40വയസുള്ള സജിത്ത് ആണ് മരിച്ചത്. രാവിലെ ചാത്തന്നൂര്‍ ശ്രീഭൂതനാഥ ക്ഷേത്രത്തിന് സമീപം ആയിരുന്നു അപകടം. കാര്‍ നിയന്ത്രണം തെറ്റി റോഡിന്റെ സംരക്ഷണ ഭിത്തിക്ക് താഴേക്ക് മറിയുകയായിരുന്നു. കാര്‍ യാത്രികനായ സജിത്ത് കാറിനടിയില്‍ പെട്ടാണ് മരണപ്പെട്ടത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതോ അല്ലെങ്കില്‍ കാര്‍ നിയന്ത്രണം വിട്ടപ്പോള്‍ വാഹനത്തില്‍ നിന്ന് പുറത്തു ചാടിയതോ ആയിരിക്കാം വാഹനം മുകളിലേക്ക് വീഴാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.