കൊല്ലം: കൊല്ലം കള്ളനോട്ട് കേസ്: മുഖ്യപ്രതി സിബിയോൺ 5 ദിവസത്തെ കസ്റ്റഡിയിൽ
Kollam, Kollam | Oct 31, 2026 കൊല്ലത്തെ കള്ളനോട്ട് കേസിൽ മുഖ്യപ്രതി സിബിയോണിനെ അഞ്ചു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പിടിച്ചെടുത്ത വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.