ചേർത്തല: വൈറ്റില-ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ ഡാൻസാഫ് ടീം പിടിച്ചെടുത്തു
സ്വകാര്യ ബസ് പരിശോധനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു . ചേർത്തല വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന എൻ എം ബസ് ആണ് പിടികൂടിയത്. ബസ്സിൽനിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തി.സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വില്പന നടത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു.