ഒറ്റപ്പാലം: ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ ഷൊർണൂർ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാർച്ച് നടത്തി
കുളപ്പുള്ളി മുതൽ കൊച്ചിൻപ്പാലം വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം എന്ന് ആവശ്യമുന്നയിച്ചു കൊണ്ട് ഓട്ടോ, ടാക്സി, ടെംമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി ഐ ടി യു ) വിൻ്റെ നേതൃത്വത്തിൽ ഷൊർണൂർ പൊതുമരാമത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഷൊർണൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് പൊതുമരാമത്ത് ഓഫീസിനു മുന്നിൽ വെച്ച് പോലീസ് തടഞ്ഞു.CITU ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കൃഷ്ണദാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.