കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസയിൽ ജീവനക്കാർക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട് പന്തീരങ്കാവ് ടോൾ പ്ലാസയിൽ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ച വാഹനങ്ങൾ ജീവനക്കാരികളെ അപായപ്പെടുത്താൻ ശ്രമിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങളിൽ ജീവനക്കാരിക്ക് പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങൾ സഹിതം പന്തീരാങ്കാവ് പോലീസിൽ പരാതി നൽകി.