ഒറ്റപ്പാലം: വഴക്കുംപാറയിൽ വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീകൃഷ്ണപുരം സ്വദേശി മരിച്ചു
പാലക്കാട്-തൃശൂർ ദേശീയപാത വഴുക്കുംപാറയിൽ പിക്കപ്പ് വാനിനു പിറകിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ശ്രീകൃഷ്ണപുരം സ്വദേശി വിനായക് ആണ് മരിച്ചത്. 30 വയസ്സായിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ വഴുക്കുംപാറ മേൽപ്പാത ആരംഭിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. പാലക്കാടുഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിനു പിറകിൽ ഇതേ ദിശയിൽ പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.