ഒറ്റപ്പാലം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലക്കിടി പേരൂർ യൂണിറ്റ് മുളഞ്ഞൂർ അണ്ടകുളം പാടശേഖരത്ത് ജനവിജ്ഞാന സദസ് സംഘടിപ്പിച്ചു
ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം കെ.എസ് നാരായണൻ കുട്ടി സദസ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മറ്റി അംഗങ്ങളായ കെ. കെ. മണികണ്ഠൻ , പി.പരമേശ്വരൻ എന്നിവർ ചർച്ച നയിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് എം. സുഗുണൻ, സെക്രട്ടറി ടി മണികണ്ഠൻ , സുര പുല്ലാട്ടുതൊടി,പി. ഹരിദാസ്, എ. ശ്രീധരൻ, പി. എ ഗോപാലകൃഷ്ണൻ, കെ.കെ. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.