ഒറ്റപ്പാലം: 16 വേലകൾ അണിനിരന്ന ശ്രീകൃഷ്ണപുരം തിരുനാരായണപുരം ഉത്രത്തിൽ ഭഗവതി ക്ഷേത്രത്തിലെ ഭരണിവേല ആഘോഷിച്ചു
ശ്രീകൃഷ്ണപുരം തിരുനാരായണപുരം ഉത്രത്തിൽ ഭഗവതി ക്ഷേത്രത്തിലെ ഭരണിവേല വർണ്ണാഭമായി ആഘോഷിച്ചു. വൈകീട്ട് പ്രധാന വേലകളും അനുബന്ധ വേലകളും ഉൾപ്പെടെ 16 വേലകൾ പൂരപ്പറമ്പിൽ നിരന്നത് അപൂർവ്വ പൂരക്കാഴ്ചയായി. ദേവസ്വം, വടക്കൻ, കിഴക്കൻ, മുറിച്ചിറ, ഷെഡ്ഡിൻകുന്ന്, നീറേങ്കിൽ, കുറ്റാനശ്ശേരി, പാറക്കോട്ടിൽ, പുത്തംകുളംബ്രദേർസ്, കുറുവട്ടൂർ ദേശം, കലാകേന്ദ്രം, കുറുവട്ടൂർ ആസ്പത്രിപ്പടി, തിരുവാഴിയോട് ദേശം, ഭൂതത്താൻകോട്ട, കനാൽമുക്ക്, ഐ.പി.പി.സെന്റർ പരിസരം തുടങ്ങിയവേലകൾ ഭരണിവേല മിഴുവുറ്റതാക്കി