ഒറ്റപ്പാലം: ഒറ്റപ്പാലം വരോട് രോഗിയുമായി പോയിരുന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ഒറ്റപ്പാലം വരോട്ട് രോഗിയുമായി പോയിരുന്ന ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വരോട് കുണ്ടൻപറമ്പിൽ സന്തോഷ് ആണു മരിച്ചത്. 40 വയസായിരുന്നു. അപകടത്തിൽപ്പെട്ട ആംബുലൻസിലെ രോഗിയെയും ഡ്രൈവറെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ആംബുലൻസ് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ പാടത്തേക്കു ചാടി. ഓട്ടോറിക്ഷ പൂർണമായി തകർന്നു.