അങ്കമാലിയിലെ സ്ഥാപനങ്ങളിൽ നിന്നും വ്യാപകമായി മലിനജലം തോടുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്ക് ഒഴുക്കുന്നതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അങ്കമാലി മുനിസിപ്പാലിറ്റി കൗൺസിലർമാരും പൊലൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥരുംവെള്ളിയാഴ്ച മിന്നൽ പരിശോധന നടത്തി. ആനാട്ട് തോട് പരിസരത്താണ് പ്രധാനമായും മലിന ജലം ഒഴുകുന്നത്.മലിനജലം ഒഴുക്കുന്ന സ്ഥാപനങ്ങളൾക്ക് അടിയന്തരമായി നോട്ടീസ് നൽകും