ബാറ്ററി മോഷണം പ്രതി പിടിയിൽ. ഐരാപുരം കൂഴൂർ പാറത്തട്ടേൽ മനുമോഹൻ (25) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 29ന് രാത്രി വളയൻചിറങ്ങരയിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിൽ പാർക്ക് ചെയ്തിരുന്ന നാഷണൽ പെർമിറ്റ് ലോറിയുടെ ബാറ്ററി മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്