കുന്നത്തൂർ: ശാസ്താംകോട്ടയിൽ മരുമകന്റെ മർദ്ദനമേറ്റ അമ്മായിയമ്മ മരിച്ചു; പ്രതി അറസ്റ്റിൽ
ശാസ്താംകോട്ടയിൽ കുടുംബവഴക്കിനിടെ മരുമകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന 65 വയസ്സുകാരി ശ്യാമള മരിച്ചു. സംഭവത്തിൽ മരുമകൻ ശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. തടിക്കഷണം ഉപയോഗിച്ച് മർദ്ദിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ശ്യാമള.