കോഴിക്കോട്: നാദാപുരം പേരോട് സ്വകാര്യ ബസ് അപകടം; ബൈക്ക് യാത്രികനും യാത്രക്കാർക്കും പരുക്ക്
നാദാപുരം പേരോട് സംസ്ഥാന പാതയിൽ ബൈക്ക് യാത്രികനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മതിലിൽ ഇടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികനും ബസ് യാത്രക്കാർക്കും പരുക്കേറ്റു. ബൈക്ക് യാത്രികനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.