ആലുവ: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ആലുവ യുസി കോളേജിൽ പൊതു നിരീക്ഷകൻ സന്ദർശനം നടത്തി
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ആലുവ യുസി കോളേജിൽ പൊതു നിരീക്ഷകൻ റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി സന്ദർശനം നടത്തി ക്രമീകരണങ്ങൾ വിലയിരുത്തി. പോളിംഗിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്നതിനുള്ള എല്ലാ സ്ട്രോങ്ങ് റൂം സംവിധാനവും പരിശോധിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന്റെയും സ്ട്രോങ്ങ് റൂമുകളും പരിശോധിച്ചു