കോന്നി: മലയാലപ്പുഴ ക്ഷേത്രത്തിൽ മോഷണം; തമിഴ്നാട് സ്വദേശി പിടിയിൽ
മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ നിന്ന് ലക്ഷ്മി വിളക്ക് മോഷ്ടിച്ച തമിഴ്നാട് സ്വദേശി മുത്തുമാരിയപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 15-ന് നടന്ന മോഷണത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.