നെയ്യാറ്റിൻക്കര: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം കുന്നത്തുകാലിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് നെയ്യാറ്റിൻകര സ്വദേശി വിൻസെന്റ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരൻ ശ്രീകുമാരൻ നായർക്കും മിന്നലേറ്റു. സംസ്ഥാനത്ത് മഴയും ഇടിമിന്നലും ശക്തമായതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം.