തിരുവനന്തപുരം: ഓപ്പറേഷൻ തെളിമ: സംസ്ഥാനത്ത് 74 ഹോട്ടലുകൾ അടപ്പിച്ചു; 1436 ലിറ്റർ എണ്ണ പിടിച്ചെടുത്തു
ഭക്ഷ്യസ്ഥാപനങ്ങളിൽ പാചക എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ തെളിമ. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 74 സ്ഥാപനങ്ങൾ അടപ്പിച്ചു, 1436.4 ലിറ്റർ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.