പയ്യന്നൂർ: ആറളത്തെ കാട്ടാനശല്യം: 'KM 1' കാട്ടാനയെ പിടികൂടാനുള്ള ദൗത്യം തുടങ്ങി
ആറളത്ത് ഭീതി വിതയ്ക്കുന്ന 'KM 1' കാട്ടാനയെ പിടികൂടാനുള്ള നടപടികൾക്ക് തുടക്കമായി. മൂന്ന് കുങ്കിയാനകളും പ്രത്യേക ദൗത്യസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ആറളം ഫാം ആറാം ബ്ലോക്കിൽ കണ്ടെത്തിയ ആനയെ പിടികൂടാനുള്ള ആക്ഷൻ പ്ലാൻ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു.