തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് ഭക്ഷണശാലാ ജീവനക്കാർക്ക് ക്രൂരമർദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം പാളയത്തെ ഭക്ഷണശാലയിലെ ജീവനക്കാരായ നേപ്പാൾ, ജാർഖണ്ഡ് സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. 17 വയസ്സുള്ള കൗമാരക്കാരൻ ഉൾപ്പെടെയുള്ളവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താമസസ്ഥലത്ത് വെച്ച് ഉടമയും സംഘവും ആക്രമിക്കുകയായിരുന്നു.