കുന്നത്തൂർ: ഉല്‍സവസ്ഥലത്ത് പ്രശ്നം; വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍
വേങ്ങ മൂത്തോട്ടിലെ ഉല്‍സവസ്ഥലത്ത് പ്രശ്നമുണ്ടാക്കി പിടിയിലായ ചവറ സ്വദേശി സനോജ്(25), വൈദ്യപരിശോധനയ്ക്കായി എത്തിച്ച ആശുപത്രിയില്‍ വെച്ച് ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു.