ഒറ്റപ്പാലം: ഷൊർണുർ നഗരസഭ പരിധിയിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ചവർക്കെതിരെ 5000 രൂപ പിഴയിട്ട് നഗരസഭ
ഷൊർണുർ : നഗരസഭ പരിധിയിൽ അനധികൃതമായി മാലിന്യം നിക്ഷേപിച്ചവർക്കെതിരെ 5000 രൂപ പിഴയിട്ട് നഗരസഭ. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ ടി പി കൃഷ്ണപ്രസാദ് ടി പി, അശ്വതി എന്നിവർക്കെതിരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. നഗരസഭയിലെ വാർഡ് ഏഴിൽ സ്ഥാപിച്ച മിനി എം സി എഫിനു പുറത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചതിനാണ് പിഴ ചുമത്തി നോട്ടീസ് നൽകിയിട്ടുള്ളത്.