വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അപകടം. ഒരേ ദിശയിലൂടെ പോവുകയായിരുന്ന നാലു വാഹനങ്ങൾ ആണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയുടെ ഒരു ഭാഗത്ത് ഒരു മണിക്കൂറോളം ഗതാഗത കുരുക്കും അനുഭവപ്പെട്ടു. പോലീസ് എത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.