കോഴിക്കോട്: കോഴിക്കോട് 600 ഗ്രാം എംഡിഎംഎ കേസ്: പ്രധാന പ്രതി അജാസ് പിടിയിൽ
600 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രധാന പ്രതിയായ ഗുരുവായൂരപ്പൻ കോളേജ് സ്വദേശി അജാസിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ പിടിയിലായ മുഹമ്മദ് ഷാഫിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് അന്വേഷണം അജാസിലേക്ക് എത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.